Sunday, September 29, 2024
Saudi ArabiaTop Stories

വിദേശങ്ങളിൽ നിന്ന് മക്കയിലേക്കും മദീനയിലേക്കും വരുന്നവർക്ക് പുതിയ സേവനങ്ങളുമായി തവക്കൽനാ

ജിദ്ദ: വിദേശ രാജ്യങ്ങളിൽ നിന്ന് മക്കയും മദീനയും ലക്ഷ്യമാക്കി വരുന്ന വിശ്വാസികൾക്ക് പുതിയ സേവനങ്ങൾ തവക്കൽനാ പ്രഖ്യാപിച്ചു.

ഇങ്ങനെ വരുന്നവർക്ക് ആപിൽ നിന്ന് പെർമിറ്റ് ഇഷ്യു ചെയ്യാൻ സാധിക്കുന്നതിനു പുറമെ ഹജ്ജ് ഉംറ സർവീസുകൾക്കുള്ള ട്രാൻസ്പോർട്ട് ടിക്കറ്റുകളും ഇപ്പോൾ വാങ്ങാനും സാധിക്കും.

ഈ സേവനം ലഭിക്കാൻ ആപിലെ ഹജ്ജ് ഉംറ സർവീസിലെ പെർമിറ്റ് ഇഷ്യു ചെയ്യുന്നതിനുള്ള ഐകൺ ക്ളിക്ക് ചെയ്ത് ഏത് പെർമിറ്റാണെടുക്കേണ്ടതെന്ന് സെലക്റ്റ് ചെയ്യുകയും ഉപയോക്താവിൻ്റെ പേരു നൽകുകയും ചെയ്യണം.

ശേഷം ഡേറ്റും ടൈമും അസംബ്ളി പോയിൻ്റും ലാൻഡിംഗ് സിറ്റിയും വ്യക്തമാക്കി അപ്രൂവൽ ഡിക്ളറേഷൻ ഐകണിൽ ക്ളിക്ക് ചെയ്യുക. ശേഷം ഉപയോക്താവിനു തൻ്റെ പെർമിറ്റ് കാണാൻ സാധിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്