Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിൽ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായവരുടെ എണ്ണം 47 ആയി ചുരുങ്ങി

ജിദ്ദ: സൗദിയിൽ പുതുതായി 42 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 39 പേർ കൂടി സുഖം പ്രാപിച്ചു.

നിലവിൽ 2107 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 47 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്ത് ഇത് വരെയായി ആകെ വിതരണം ചെയ്തത് 4,68,86,776 വാക്സിൻ ഡോസുകളാണെന്ന് ആരോഗ്യമന്ത്രാലയ ഡാറ്റകൾ വ്യക്തമാക്കുന്നു.

2.21 കോടിയിലധികം പേർ സെക്കൻഡ് ഡോസും 3,18,515 പേർ ബൂസ്റ്റർ ഡോസും സ്വീകരിച്ചിട്ടുണ്ട്. സെകൻഡ് ഡോസ് സ്വീകരിച്ച് 6 മാസം പിന്നീട്ടവരെല്ലാം ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് ആഹ്വാനം ചെയ്യുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്