തൊഴിലാളികൾക്കുള്ള പരീക്ഷാ കേന്ദ്രങ്ങൾ വിദേശത്ത് അനുവദിക്കുന്നതിനുള്ള അക്രെഡിഷൻ കമിറ്റിക്ക് സൗദി മന്ത്രി സഭയുടെ അംഗീകാരം
റിയാദ്: സൗദിയിലേക്ക് ജോലിക്കായി പോകുന്ന തൊഴിലാളികളുടെ തൊഴിൽ യോഗ്യതാ പരീക്ഷക്ക് വിദേശത്ത് കേന്ദ്രങ്ങൾ അനുവദിക്കുന്നതിനുള്ള അക്രെഡിഷൻ കമ്മിറ്റിക്ക് സൗദി മന്ത്രി സഭ അനുമതി നൽകി.
ഇന്നലെ ഭരണാധികാരി സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കമിറ്റിക്ക് അനുമതി നൽകാനുള്ള തീരുമാനമുണ്ടായത്.
മന്ത്രിസഭയുടെ അനുമതി ലഭിച്ചതോടെ ഇനി അക്രെഡിഷൻ കമ്മിറ്റിയാകും ഓരോ രാജ്യത്തും ആവശ്യമായ പരീക്ഷാ കേന്ദ്രങ്ങൾക്ക് അംഗീകാരം നൽകുക.
നിലവിൽ സൗദിക്കകത്തുള്ള പ്രവാസികൾ ഘട്ടം ഘട്ടമായി ഈ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്നുണ്ട്.
വിദേശത്ത് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കപ്പെടുന്നതോടെ യോഗ്യതാ പരീക്ഷ പാസാകാതെ പുതിയ വിസയിൽ സൗദിയിലേക്ക് പോകാൻ അനുമതി ലഭിച്ചേക്കില്ല.
അതേ സമയം എന്ന് മുതലായിരിക്കും വിദേശത്തെ പരീക്ഷാ കേന്ദ്രങ്ങൾ ആരംഭിക്കുക എന്നതിനെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ഇനിയും അറിയാനുണ്ട്.
നിലവിൽ ആയിരത്തിലധികം പ്രൊഫഷനുകൾക്ക് പരീക്ഷ ബാധകമാണ്. ഒരാൾക്ക് മൂന്ന് അവസരങ്ങൾ ഉണ്ടായിരിക്കും. ഏതായാലും കിട്ടിയ വിസക്ക് ഒന്നും നോക്കാതെ സൗദിയിലേക്ക് പറന്നിരുന്ന പഴയ സുവർണ്ണ കാലം അധികം വൈകാതെ ഒരോർമ്മ മാത്രമായി മാറിയേക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa