സൗദിയിൽ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായവരുടെ എണ്ണം വീണ്ടും കുറഞ്ഞു
ജിദ്ദ: സൗദിയിൽ പുതുതായി 38 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 51 പേർ കൂടി സുഖം പ്രാപിച്ചു. നിലവിൽ 2093 ആക്റ്റീവ് കേസുകളാണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു കൊറോണ മരണമാണു റിപ്പോർട്ട് ചെയ്തത്. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 43 ആയി കുറഞ്ഞിട്ടുണ്ട്.
രാജ്യത്ത് ഇത് വരെയായി 4,69,35,334 വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയ ഡാറ്റ വ്യക്തമാക്കുന്നു.
2,21,41,974 പേർ സെക്കൻഡ് ഡോസ് സ്വീകരിച്ചിട്ടുണ്ട്. ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 3,21,637 ആയി ഉയർന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa