Friday, September 27, 2024
Saudi ArabiaTop Stories

ഉംറക്കാരല്ലാത്തവർക്ക് ഫസ്റ്റ് ഫ്ലോറിൽ ത്വവാഫ് ചെയ്യാൻ അവസരം നൽകും; ആപുകളിൽ പുതിയ ഐകൺ ചേർക്കും

മക്ക: സ്പെഷ്യൽ ഫോഴ്സ് ഫോർ സെക്യൂരിറ്റി ആന്റ് ഉംറ കമാൻഡർ  മേജർ ജനറൽ മുഹമ്മദ്‌ ബസാമി ത്വവാഫ് സംബന്ധിച്ച് നടപ്പിലാക്കുന്ന ചില അപ്ഡേഷനുകൾ വ്യക്തമാക്കി.

ഉംറക്കാരല്ലാത്തവർക്ക് ത്വവാഫ് ചെയ്യുന്നതിന് മസ്ജിദുൽ ഹറാമിലെ ഫസ്റ്റ്  ഫ്ലോർ വൈകാതെ അനുവദിക്കുമെന്നതാണു ഒരു തീരുമാനം.

രാവിലെയും വൈകുന്നേരവും  നമസ്ക്കാര സമയമല്ലാത്ത സന്ദർഭങ്ങളിലായിരിക്കും ഫസ്റ്റ് ഫ്ലോറിൽ ത്വവാഫിനു അനുമതി നൽകുക.

ഉംറക്കാരല്ലാത്തവർക്ക് ത്വവാഫ് ചെയ്യാനുള്ള സമയം അറിയുന്നതിനായുള്ള പ്രത്യേക ഐക്കൺ ഇഅ തമർനാ ആപിലും തവക്കൽനാ ആപിലും ചേർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്