Friday, September 27, 2024
GCC

കൊലപാതകക്കേസിൽ പ്രതിയായ സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കി

അബഹ: സ്വദേശി പൗരനെ നിറയൊഴിച്ച് കൊലപ്പെടുത്തിയ സൗദി പൗരൻ്റെ വധ ശിക്ഷ ഇന്ന് അബഹയിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അലി ബിൻ ആമിർ അസീരി എന്ന സൗദി പൗരനെ നിറയൊഴിച്ച് കൊലപ്പെടുത്തിയ കേസിൽ ഖാലിദ് ബിൻ അഹ്‌മദ് മിശ്അരി എന്ന സൗദി പൗരനെയാണു വധ ശിക്ഷക്ക് വിധേയനാക്കിയത്.

പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടി കൂടുകയും ജനറൽ കോടതിലേക്ക് റഫർ ചെയ്ത് വിചാരണക്കൊടുവിൽ കോടതി വധ ശിക്ഷ വിധിച്ചിരുന്നു.

തുടർന്ന് ജനറൽ കോടതിയുടെ വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ചതിനെത്തുടർന്ന് വിധി നടപ്പിലാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്