Wednesday, September 25, 2024
Saudi ArabiaTop Stories

അബഹ എയർപോർട്ടിൽ വിമാനമിറക്കുമ്പോൾ പൈലറ്റ് കോക്പിറ്റിൽ നിന്ന് കാണുന്നത്; വീഡിയോ വൈറലാകുന്നു

അസീർ: അബഹ എയർപോർട്ടിൽ വിമാനമിറങ്ങുന്ന സമയം ഒരു സൗദി പൈലറ്റ് മൊബൈലിൽ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

യസീദ് അൽ ഖൽ യൂവി എന്ന സൗദി പൈലറ്റാണ് വിമാനം ലാൻഡ് ചെയ്യുന്ന സമയം വീഡിയോ പകർത്തിയത്.

അബഹാ എയർപോർട്ടിൽ ലാൻഡ് ചെയ്യുന്ന സമയം പൈലറ്റ് കോക്പിറ്റിൽ നിന്ന് കാണുന്നത് ഇതാണെന്ന ക്യാപ്ഷനോടെയായിരുന്നു അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്.

ഏവിയേഷൻ ഫീൽഡിൽ 7 വർഷം പൈലറ്റ് ക്യാപ്റ്റനായും 11 വർഷം എയർ ക്രാഫ്റ്റ് മെയിന്റനൻസിലും അനുഭവ സമ്പത്തുള്ളയാളാണു യസീദ്.

സമുദ്ര നിരപ്പിൽ നിന്നുള്ള ഉയർച്ച എയർ ക്രാഫ്റ്റ് എഞ്ചിന്റെ പ്രവർത്തനത്തെ സ്വാധീനിക്കുന്നതിനാൽ അബഹ എയർപോർട്ടിലെ ലാന്റിംഗ് എളുപ്പമല്ലായിരുന്നുവെന്ന് പൈലറ്റ് പറയുന്നു.

അതോടൊപ്പം മൂടൽ മഞ്ഞും ലാൻഡിംഗ് ചിലപ്പോൾ പ്രയാസകരമാക്കാറുണ്ട്. പൈലറ്റ് കോക്പിറ്റിൽ നിന്ന് യസീദ് പകർത്തിയ വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്