അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് വൈകാതെ നീക്കിയേക്കുമെന്ന് സൂചന
ന്യൂഡെൽഹി: അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ വൈകാതെ നീക്കിയേക്കുമെന്ന് സൂചന.
ഇന്ത്യൻ വ്യോമായാന മന്ത്രാലയ സെക്രട്ടറി രാജീവ് ബൻസൽ ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണ് ഇന്ത്യ വിമാന സർവീസ് വിലക്ക് നീക്കിയേക്കുമെന്ന സൂചന നൽകിയത്. ഡിസംബർ അവസാനത്തോടെ സർവീസുകൾ പുനരാരംഭിച്ചേക്കുമെന്നാണു റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷം മാർച്ചിൽ ആരംഭിച്ച വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ ഘട്ടം ഘട്ടമായി നീട്ടി ഈ മാസം അവസാനം വരെയാണ് നിലവിൽ നീട്ടിയിട്ടുള്ളത്.
നിലവിൽ 28 രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾ കരാറിലേർപ്പെട്ടിട്ടുള്ളതിനാൽ പ്രസ്തുത രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ പ്രയാസമില്ലാതെ നടക്കുന്നുണ്ട്.
അതേ സമയം സൗദി അറേബ്യയുമായി ഇനിയും എയർ ബബിൾ കരാറിൽ ഇന്ത്യ ഏർപ്പെട്ടിട്ടില്ല എന്നതിനാലും ചില വിഭാഗങ്ങളൊഴികെയുള്ളവർക്ക് നേരിട്ട് പോകാൻ ഇനിയും അനുമതി ലഭിച്ചിട്ടില്ലെന്നതിനാലും സൗദി പ്രവാസികൾക്ക് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട് എന്തായിരിക്കുമെന്നത് പ്രധാനമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa