മാസ്ക്ക് ധരിക്കേണ്ട സ്ഥലങ്ങൾ ഓർമ്മപ്പെടുത്തി വീണ്ടും സൗദി ആരോഗ്യ മന്ത്രാലയം; ഒമിക്രോൺ ഏറ്റവും വലിയ അപകടകാരി
ജിദ്ദ: അടഞ്ഞ സ്ഥാലങ്ങളിലും തിരക്കേറിയ പൊതു സ്ഥലങ്ങളിലും മാസ്ക് ധരിക്കേണ്ടതിൻ്റെ ആവശ്യകത സൗദി ആരോഗ്യ മന്ത്രാലയം വീണ്ടും ഓർമ്മിപ്പിച്ചു.
മാസ്ക്ക് ധരിക്കുകയെന്നത് ഏറ്റവും ലളിതമായതും സുരക്ഷിതമായതുമായ ഓപ്ഷനാണെന്നും ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു.
പകർച്ചാ വ്യാധികൾ, പ്രത്യേകിച്ച് കൊറോണ അണുബാധയിൽ നിന്ന് സ്വന്തം ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവും സംരക്ഷിക്കാൻ മാസ്ക്ക് ധരിക്കുന്നത് തുടരണമെന്നും ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
കൊറോണ വൈറസിൻ്റെ ഏറ്റവും പുതിയ വക ഭേദമായ ഒമിക്രോൺ ഏറ്റവും വലിയ അപകടകാരിയാണെന്നും അതി തീവ്ര വ്യാപന ശേഴിയുള്ളതാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.
സൗദിയിൽ പുതുതായി 29 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. 40 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. 44 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 കൊറോണ മരണമാണു റിപ്പോർട്ട് ചെയ്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa