ഒമിക്രോൺ ഭീതി ശക്തമാകുന്നു; വിദേശികൾക്ക് 14 ദിവസം പ്രവേശന വിലക്കേർപ്പെടുത്തി ഇസ്രായേൽ
പുതിയ കോവിഡ് വകഭേദമായ ഒമിക്രോൺ വ്യാപന ഭീതി ആഗോള തലത്തിൽ ശക്തമാകുന്നു.മുഴുവൻ വിദേശികൾക്കും രാജ്യത്തേക്കുള്ള പ്രവേശനാനുമതി 14 ദിവസത്തേക്ക് നിർത്തി വെക്കാൻ ഇസ്രായേൽ തീരുമാനിച്ചു കഴിഞ്ഞു.
ഒമിക്രോൺ വ്യാപകമായ രാജ്യങ്ങളിൽ നിന്നുള്ള വിദേശികളുടെ പ്രവേശനം കൂടുതൽ രാജ്യങ്ങൾ നിർത്തി വെച്ചിട്ടുണ്ട്.
സൗദിയടക്കമുള്ള വിവിധ അറബ് രാജ്യങ്ങളും യു എസും അടക്കം നിരവധി രാജ്യങ്ങൾ വൈറസ് വേരിയന്റ് വ്യാപകമായ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് തങ്ങളുടെ രാജ്യങ്ങളിലേക്കുള്ള വിദേശികൾക്കുള്ള പ്രവേശനാനുമതി നിർത്തി വെക്കാൻ തീരുമാനിച്ചിരുന്നു.
ജർമ്മനിയിലും യു കെയിലും ഇറ്റലിയിലും ആസ്ത്രേലിയയിലും ഇതിനകം ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു കഴിഞ്ഞു. ഡെൽറ്റയേക്കാൾ അപകടകാരിയാണെന്നതാണു ഒമിക്രോൺ വ്യാപനം ആഗോള തലത്തിൽ ഭീതിയുണ്ടാക്കാൻ കാരണമായിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa