പുതിയ സാഹചര്യത്തിൽ സൗദിയിലേക്ക് വരുന്നവർക്കുള്ള നിർദ്ദേശങ്ങളും മുന്നറിയിപ്പുകളുമായി ആഭ്യന്തര മന്ത്രാലയം
കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികളെക്കുറിച്ച് സൗദി ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി വാക്താവ് ലെഫ്റ്റ്.കേണൽ ത്വലാൽ അൽ ശൽഹൂബ് വിശദീകരിച്ചു.
സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്തവരാണെങ്കിൽ സൗദിയിലെത്തിയ ശേഷം 3 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീനിലും സൗദിയിൽ നിന്ന് ഒരു ഡോസും സ്വീകരിക്കാത്തവരാണെങ്കിൽ 5 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീനിലും കഴിയണം.
അതേ സമയം യാത്രാ വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് വരുന്ന വിദേശികൾ സൗദി വിലക്കേർപ്പെടുത്താത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിച്ചതിനു ശേഷം മാത്രമേ സൗദിയിലേക്ക് പ്രവേശിക്കാവൂ.
ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് 2 ലക്ഷം റിയാൽ വരെ പിഴയോ 2 വർഷം വരെ തടവോ രണ്ട് ശിക്ഷയും ഒന്നിച്ചോ അനുഭവിക്കേണ്ടി വരും.
ഇഖാമ, റി എൻട്രി, വിസിറ്റി വിസാ കാലാവധികൾ ജനുവരി അവസാനം വരെ ഓട്ടോമാറ്റിക്കായി പുതുക്കുന്നുണ്ടെന്നും ഇതിനു ജവാസാത്ത് ഓഫീസുകളെയോ സൗദി നയതന്ത്ര കാര്യാലയങ്ങളേയോ സമീപിക്കേണ്ടതില്ലെന്നും ശൽഹൂബ് അറിയിച്ചു.
നേരത്തെ ഇളവുള്ള വിഭാഗങ്ങൾക്ക് സൗദിയിലേക്ക് ക്വാറൻ്റീൻ ഇല്ലാതെത്തന്നെ പ്രവേശിക്കാനാകുമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. സൗദിയിൽ നിന്ന് രണ്ട് ഡോസ് സ്വീകരിച്ചവർ, ആരോഗ്യ പ്രവർത്തകർ, അധ്യാപകർ തുടങ്ങി ചില വിഭാഗങ്ങൾക്കായിരുന്നു ഇളവുണ്ടായിരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa