Monday, September 23, 2024
GCC

സൗദിയിൽ നിന്ന് ഒരു ഡോസ് വക്സിനെടുത്തവർക്ക് നേരിട്ട് പ്രവേശിക്കാനുള്ള അനുമതി; സിവിൽ ഏവിയേഷൻ സർക്കുലർ പുറത്തിറങ്ങി

സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്ത വിദേശികൾക്ക് മുഴുവൻ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് പ്രവേശിക്കുന്നതിനു അനുവദിക്കാൻ രാജ്യത്തേക്ക് സർവീസ് നടത്തുന്ന എല്ലാ വിമാനക്കംബനികൾക്കും സൗദി സിവിൽ ഏവിയേഷൻ നിർദ്ദേശം നൽകീ.

ഇത്തരത്തിൽ വരുന്ന എല്ലാ യാത്രക്കാരും നിർബന്ധമായും 3 ദിവസത്തെ സൗദിയിലെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ വ്യവസ്ഥ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും നിർദ്ദേശത്തിൽ വിമാനക്കംബനികളോട് ഗാക്ക ഓർമ്മപ്പെടുത്തി.

ഡിസംബർ 4 ശനിയാഴ്ച പുലർച്ചെ ഒരു മണി മുതലാണ് ഒരു ഡോസ് വാക്സിനെടുത്തവർക്ക് 3 ദിവസത്തെ ക്വാറന്റീനോട് കൂടി സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കുക.

മുഴുവൻ രാജ്യങ്ങളിൽ നിന്നും ഒരു ഡോസ് എടുത്തവർക്ക് നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാമെന്നതിനാൽ സൗദിയിലേക്ക് വിലക്കുള്ള രാജ്യങ്ങളിൽ ഉള്ളവർക്കും ഈ ആനുകൂല്യം ഉപയോഗിക്കാൻ സാധിക്കും.

ഡിസംബർ 1 നു പുലർച്ചെ 1 മണി മുതൽ സൗദിക്ക് പുറത്ത് നിന്ന് വാക്സിനെടുത്തവർക്കും തീരെ വാക്സിനെടുക്കാത്തവർക്കുമെല്ലാം 5 ദിവസത്തെ ക്വാറന്റീനോട് കൂടി സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ നേരത്തെ അനുമതിയുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്