തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

രക്ഷിതാക്കളെ വിസിറ്റിംഗ് വിസയിൽ കൊണ്ട് വരാൻ 500 ദീനാർ ശംബളം വേണം

കുവൈത്തിൽ രക്ഷിതാക്കളെ വിസിറ്റിംഗ് വിസയിൽ കൊണ്ട് വരുന്നതിനുള്ള ശംബള പരിധി 500 ദീനാറായി ഉയർത്തി.

അധികൃതരുടെ പുതിയ ഉത്തരവ് പ്രകാരം കുവൈത്തിൽ ജോലി ചെയ്യുന്ന ഒരു വിദേശിക്ക് തൻ്റെ മാതാപിതാക്കളെയോ ഇണയുടെ മാതാപിതാക്കളേയോ വിസിറ്റിംഗ് വിസയിൽ കൊണ്ട് വരുന്നതിനു മിനിമം 500 ദീനാർ ശംബളം ഉണ്ടായിരിക്കണം.

ഒരു മാസമാണു രക്ഷിതാക്കൾക്ക് വിസ കാലാവധി. കുവൈത്തിൽ എല്ലാ സന്ദർശക വിസകളും കാലാവധി തീരാനാകുംബോൾ നീട്ടുന്നത് നിർത്തി വെച്ചിട്ടുണ്ട്. എന്നാൽ ഭാര്യക്കും മക്കൾക്കും 3 മാസം വരെ നിൽക്കാൻ അനുമതിയുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്