Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ ടാക്സികളുടെ നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തുന്നതിൻ്റെ ഒന്നാം ഘട്ടം ആരംഭിക്കാൻ ഇനി 4 ദിവസം മാത്രം ബാക്കി

റിയാദ്: ടാക്സികളുടെ നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക്കായി പിടികൂടുന്നതിനുള്ള സംവിധാനം ആരംഭിക്കാൻ ഇനി 4 ദിവസം മാത്രം ബാക്കി.

ഒന്നാം ഘട്ടത്തിൽ റിയാദ് സിറ്റിയിലായിരിക്കും നിയമ ലംഘനങ്ങൾ രേഖപ്പെടുത്തുകയെന്ന് മുറൂറിൻ്റെ അറിയിപ്പ് വ്യക്തമാക്കുന്നു.

പിഴ ഒഴിവാക്കുന്നതിനായി ടാക്സി ഉടമകൾ ആവശ്യമായ തിരുത്തലുകൾ വരുത്തി എല്ലാം ക്ളിയറാക്കണമെന്ന് മുറൂർ ഓർമ്മിപ്പിച്ചു.

ടാക്സി വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ഇല്ലാതിരിക്കലും എക്സ്പയർ ആകലുമെല്ലാം ഓട്ടോമാറ്റിക്കായി പിടിക്കപ്പെടും.

ആദ്യ ഘട്ടത്തിൽ കാറുകൾക്കാണെങ്കിലും വൈകാതെ ബസുകൾക്കും ട്രക്കുകൾക്കുമെല്ലാം ഓട്ടോമാറ്റിക് മോണിറ്ററിംഗ് ബാധകമാക്കുമെന്ന് അധികൃതർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്