എയർ ബബിൾ കരാർ പ്രകാരം സർവീസ് നടത്താൻ സൗദിയടക്കം 10 രാജ്യങ്ങൾക്ക് ഇന്ത്യ നിർദ്ദേശമയച്ചു
ന്യൂഡെൽഹി: ഇന്ത്യയുമായി എയർ ബബിൾ കരാർ പ്രകാരം സർവീസ് നടത്തുന്നതിനുള്ള നിർദ്ദേശം സൗദിയടക്കം 10 രാജ്യങ്ങൾക്ക് അയച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ.
ലോക്സഭയിൽ കേന്ദ്ര വ്യോമായാനമന്ത്രി ജ്യോതിരാദിത്യസിന്ധ്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സൗദി സർവീസുമായി ബന്ധപ്പെട്ട് ഇ ടി മുഹമ്മദ് ബഷീർ എം പി ഉന്നയിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.
നിലവിൽ ഇന്ത്യയുമായി 31 രാജ്യങ്ങൾ എയർ ബബിൾ കരാർ പ്രകാരം സർവീസ് നടത്തുന്നുണ്ട്. അതിൽ സൗദി ഒഴികെയുള്ള 5 ജിസിസി രാജ്യങ്ങളും ഉണ്ട്.
എയർ ബബിൾ കരാർ സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശത്തിനു രാജ്യങ്ങളുടെ മറുപടി പ്രതീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
ഈ മാസം പകുതിയോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ തത്ക്കാലം മാറ്റി വെച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa