സൗദിയിൽ ഇഖാമ തൊഴിൽ അതിർത്തി നിയമ ലംഘന പരിശോധനകൾ തുടരുന്നു
സൗദിയിൽ ഇഖാമ തൊഴിൽ അതിർത്തി നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ തുടരുന്നു.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 14,519 നിയമ ലംഘകരെയാണു പിടി കൂടിയത്.
ഇതിൽ 7413 ഇഖാമ നിയമ ലംഘകരും 5398 അതിർത്തി നിയമ ലംഘകരും 1708 തൊഴിൽ നിയമ ലംഘകരും ഉൾപ്പെടുന്നു.
381 പേരെ അനധികൃതമായി സൗദിയിലേക്ക് നുഴഞ്ഞു കയറിയതിനു പിടികൂടിയിട്ടുണ്ട്. ഇതിൽ 57 ശതമാനം എത്യോപ്യക്കാരും 40 ശതമാനം യമനികളും 3 ശതമാനം മറ്റു രാജ്യക്കാരുമാണ്.
അനധികൃതമായി സൗദിക്ക് പുറത്തേക്ക് കടക്കാൻ ശ്രമിച്ച 17 പേരും നിയമ ലംഘകർക്ക് അഭയം നല്കിയ 7 പേരും പിടിക്കപ്പെട്ടിട്ടുണ്ട്.
8193 പേരെ നാട് കടത്തിയതായും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa