Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിൽ വീണ്ടും വൻ അഴിമതി വേട്ട

സൗദി അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നടന്ന ഓപറേഷനുകളുടെ വിവരങ്ങൾ സമിതി പുറത്ത് വിട്ടു.

6459 കേസുകൾ പിന്തുടരുകയും 657 പേരെ വിചാരണ ചെയ്യുകയും അവസാനം 250 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

കൈക്കൂലി, വ്യാജ രേഖകൾ ചമക്കൽ, ഔദ്യോഗിക പദവികൾ ദുരുപയോഗപ്പെടുത്തൽ എന്നിവയാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ.

ആഭ്യന്തര, പ്രതിരോധ, ആരോഗ്യ, നീതിന്യായ, വിദ്യാഭ്യാസ, നഗര-ഗ്രാമകാര്യ-പാരിപ്പിട കാര്യ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ടവരാണു അറസ്തിലായത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്