Monday, September 23, 2024
Saudi ArabiaSportsTop Stories

ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ ഹാമിൽട്ടൺ ജേതാവ്

ജിദ്ദ: സൗദിയിൽ ആദ്യമായി നടന്ന ഫോർമുല 1 ഗ്രാൻഡ് പ്രിക്സിൽ മെഴ്സിഡസിൻ്റെ ബ്രിട്ടിഷ് താരം ലൂവിസ് ഹാമിൽട്ടൺ വിജയിയായി.

റെഡ് ബുളിൻ്റെ നെതർലാൻ്റ് താരം വെർസ്താപ്പൻ രണ്ടാം സ്ഥാനത്തും മെഴ്സിഡസിൻ്റെ തന്നെ ഫിൻലാൻ്റ് താരം ബോട്ടാസ് മൂന്നാം സ്ഥാനത്തും എത്തി.

ഫോർമുല വൺ ചരിത്രത്തിലെ അഞ്ചാമത്തെ ഫുൾ നൈറ്റ് മത്സരമായിരുന്നു ജിദ്ദ സർക്യൂട്ടിൽ നടന്നത്. നേരത്തെ സിംഗപൂർ, ബഹ്രൈൻ (2), ഖത്തർ എന്നിവിടങ്ങളിലാണു രാത്രികാല മത്സ്രരം നടന്നത്.

സൗദി കിരീടാവകാശിയും ബഹ്രൈൻ കിരീടാവകാശിയും അടക്കമുള്ള പ്രമുഖർ സാന്നിദ്ധ്യമറിയിച്ച സൗദി ഗ്രാൻഡ് പ്രിക്സ് വൻ ആവേശത്തോടെയാണു പൊതു ജനം സ്വീകരിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്