വിവാഹ മോചനം ചെയ്ത ഭാര്യക്ക് 5 ലക്ഷം റിയാൽ നൽകി സൗദി പൗരൻ; കാരണമറിഞ്ഞ് കൈയടിച്ച് സോഷ്യൽ മീഡിയ
ജിദ്ദ: താൻ വിവാഹ മോചനം ചെയ്ത ഭാര്യക്ക് 5 ലക്ഷം സൗദി റിയാൽ നൽകിയ സൗദി പൗരൻ്റെ പ്രവൃത്തിക്ക് കൈയടിച്ച് സോഷ്യൽ മീഡിയ.
ആദ്യ ഭാര്യയുടെ വന്ധ്യതക്കുള്ള ചികിത്സക്കായി അവരെ സഹായിക്കാനായിരുന്നു സൗദി പൗരൻ ഇത്രയും വലിയ തുക നൽകിയത്.
എന്നാൽ പ്രസ്തുത തുക നൽകിയത് തൻ്റെ മുൻ ഭർത്താവാണെന്ന കാര്യം ആ സ്ത്രീ അറിഞ്ഞിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.
ഇത്രയും വലിയ തുക ലഭിച്ചതിൽ ആ സ്ത്രീ അത്ഭുതപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അവർക്ക് പുതിയ ബന്ധത്തിൽ കുട്ടികളുണ്ടാകാൻ എല്ലാവരും പ്രാർത്ഥിക്കണമെന്ന് ആദ്യ ഭർത്താവ് ആഹ്വാനം ചെയ്യുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa