സൗദിയിൽ പെട്രോൾ വില പുന:ക്രമീകരിച്ചു
സൗദിയിൽ പെട്രോൾ വില പുന:ക്രമീകരിച്ചതാായി സൗദി ആരാംകോ അറിയിച്ചു. 2019 ആദ്യ പാദത്തേക്കുള്ള ക്രമീകരണമാണു ഇപ്പോൾ നടന്നത്. ജനുവരി 12 മുതൽ പുതിയ വില പ്രാവർത്തികമാകും.
95 പെട്രോൾ വിലയിൽ 2 ഹലാലയുടെ കുറവ് വന്നിട്ടുണ്ട്. 95 പെട്രോളിൻ്റെ വില 2.04 റിയാലിൽ നിന്ന് 2.02 ആയി കുറയും. 91 പെട്രോളിൻ്റെ വിലയിൽ മാറ്റമില്ല, 91 പെട്രോളിൻ്റെ വില നിലവിൽ 1.37 റിയാലാണു.
അന്താരാഷ്ട്ര മാർക്കറ്റിലെ വില നിലവാരത്തിനനുസരിച്ച് രാജ്യത്തെ എണ്ണ വിലയിൽ ക്രമീകരണങ്ങൾ വരുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
