മഴക്ക് വേണ്ടിയുള്ള നമസ്ക്കാരം നിർവ്വഹിക്കാൻ സല്മാൻ രാജാവിൻ്റെ ആഹ്വാനം
റിയാദ്: അടുത്ത തിങ്കളാഴ്ച രാജ്യത്തെ മുഴുവൻ പ്രദേശങ്ങളിലും മഴക്ക് വേണ്ടിയുള്ള നമസ്ക്കാരം നിർവ്വഹിക്കാൻ ഭരണാധികാരി സല്മാൻ രാജാവ് ആഹ്വാനം ചെയ്തു.
ഇത് സംബന്ധിച്ച് അറിയിപ്പ് റോയൽ കോർട്ട് പുറത്തിറക്കി.നബിചര്യയെ അനുധാവനം ചെയ്യുന്നതിൻ്റെ ഭാഗമായാണു നമസ്ക്കാരം നിർവ്വഹിക്കാൻ ആഹ്വാനം ചെയ്തിട്ടുള്ളത്.
മുഴുവൻ വിശ്വാസികളും പശ്ചാതാപം ചെയ്യുകയും പൊറുക്കലിനെ തേടുകയും സൃഷ്ടാവിലേക്ക് മടങ്ങുകയും ചെയ്യണമെന്ന് ആഹ്വാനത്തിൽ പറയുന്നു.
അതോടൊപ്പം മുഴുവൻ അടിമകൾക്കും നന്മ ചെയ്യണമേന്നും ദാന ധർമ്മങ്ങൾ നിർവ്വഹിക്കണമെന്നും ആളുകളുടെ പ്രയാസങ്ങൾ നീക്കിക്കൊടുക്കണമെന്നും റോയൽ കോർട്ട് അറിയിപ്പിൽ ഉണർത്തുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa