മൂന്ന് ദിവസം കഴിഞ്ഞാൽ കഥ മാറും; തണുത്ത് വിറക്കുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷകൻ
ജിദ്ദ: മൂന്ന് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ സൗദിയിലെ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകുമെന്ന് നിരീക്ഷണം.
പ്രമുഖ കാലാവസ്ഥ നിരീക്ഷകൻ ഖാലിദ് അസആഖ് ആണ് തണുപ്പ് ശക്തമാകുമെന്ന് നിരീക്ഷിച്ചത്.
ഈ വർഷത്തെ ഏറ്റവും തണുപ്പേറിയ ഘട്ടമാണ് മൂന്ന് ദിവസം കഴിഞ്ഞ് വരാൻ പോകുന്നത്.
ശക്തമായ തണുപ്പ് ഡിസംബറിലും ജനുവരിയിലും തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ഈ ആഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa