Tuesday, November 26, 2024
Saudi ArabiaTop Stories

സ്ഥാപനത്തിന് മന്ത്രാലയ പരിശോധകൻ 20,000 റിയാൽ പിഴ ചുമത്തിയത് ജഡ്ജി വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി റദ്ദാക്കി; സഹകരിച്ച് മുന്നോട്ട് പോകണമെന്ന് പരിശോധകർക്ക് ജഡ്ജിയുടെ ഉപദേശവും

തബുക്ക്: സൗദി മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ പരിശോധകൻ പിഴയിട്ട ഒരു സ്ഥാപനത്തിനു 20,000 റിയാൽ പിഴയും ജഡ്ജി ഒഴിവാക്കിക്കൊടുത്തു.

സൗദികളെ നിയമിക്കേണ്ട പ്രൊഫഷനിൽ വിദേശിയെ നിയമിച്ചതിനായിരുന്നു മന്ത്രാലയ ഉദ്യോഗസ്ഥൻ 20,000 റിയാൽ പിഴ ചുമത്തിയത്.

വിവിധ കാരണങ്ങൾ കൊണ്ടായിരുന്നു പിഴ ഒഴിവാക്കാൻ ജഡ്ജി വിധിച്ചത്. പിഴ ചുമത്തിയ ഉദ്യോഗസ്ഥൻ പിഴക്ക് കാരണമായ തെറ്റ് തിരുത്താൻ മതിയായ സമയം നൽകിയില്ല, നിയമ ലംഘനം കണ്ട വിവരം സ്ഥാപനമുടമായെ അറിയിച്ചില്ല, നിയമ ലംഘനത്തെക്കുറിച്ചുള്ള സാക്ഷ്യം രേഖപ്പെടുത്തിയില്ല തുടങ്ങിയവയായിരുന്നു അവയിൽ ചിലത്.

പിഴ കാൻസലാക്കിയ ജഡ്ജി വാണിജ്യ സ്ഥാപനമുടമകളുമായി നല്ല രീതിയിൽ സഹകരിച്ച് മുന്നോട്ട് പോകണമെന്ന് മന്ത്രാലയ പരിശോധകർക്ക് ഉപദേശവും നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്