സൗദി പ്രവാസികൾക്ക് പുതിയ തിരിച്ചടി; മൂന്ന് ഡോസ് വാക്സിൻ സ്വീകരിക്കാത്തവർക്ക് തവക്കൽനായിൽ ഇമ്യുൺ ആകുന്നതിനു അപേക്ഷിക്കാൻ സാധിക്കില്ല
NEWS UPDATE: രണ്ട് ഡോസ് എടുത്തവർക്ക് ഇമ്യൂൺ ആകാത്ത പ്രശ്നത്തിനു പരിഹാരമായി: https://arabianmalayali.com/2021/12/15/36784/
തവക്കൽനായിൽ ഇമ്യൂൺ ആകുന്നതിനു അപേക്ഷിക്കാനായി സൗദി ആരോഗ്യമന്ത്രാലയത്തിന്റെ സൈറ്റ് വഴി അപേക്ഷിക്കുന്ന നാട്ടിലുള്ള പ്രവാസികൾക്ക് സൈറ്റിലെ പുതിയ നിബന്ധന തിരിച്ചടിയാകുന്നു.
വാക്സിൻ മൂന്ന് ഡോസ് സ്വീകരിച്ചവരുടെ തവക്കൽനായിൽ ഇമ്യുൺ ആകാനുള്ള അപേക്ഷ മാത്രമേ ഇപ്പോൾ ആരോഗ്യ മന്ത്രാലയം സ്വീകരിക്കുന്നുള്ളൂ.
ഇപ്പോൾ രണ്ട് ഡോസ് സ്വീകരിച്ചതിന്റെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കുന്നവർക്ക് വാക്സിൻ ഡോസുകൾ ഒഴിവാക്കാനാകില്ല എന്ന സന്ദേശമാണു ലഭിക്കുന്നത്.
നേരത്തെ നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കെല്ലാം രണ്ട് ഡോസ് വാക്സിൻ വിവരങ്ങൾ ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റ് വഴി അപ്ഡേറ്റ് ചെയ്യുന്നതോടെ തവക്കൽനായിൽ ഇമ്യുൺ സ്റ്റാറ്റസ് ലഭിച്ചിരുന്നു.
ഇപ്പോൾ നാട്ടിൽ നിന്ന് മൂന്ന് ഡോസ് വാക്സിൻ സ്വീകരിച്ചാൽ മാത്രമേ ഇമ്യുൺ സ്റ്റാറ്റസ് ലഭിക്കുകയുള്ളൂ എന്നത് പുതുതായി രെജിസ്റ്റർ ചെയ്യുന്ന നാട്ടിലുള്ള പ്രവാസികൾക്ക് പ്രയാസം സൃഷ്ടിക്കും.
നിലവിൽ നാട്ടിൽ മൂന്ന് ഡോസ് വാക്സിൻ നൽകുന്നത് ആരംഭിച്ചിട്ടില്ല എന്നതിനാൽ ഇത്തരക്കാർ ഇമ്യൂൺ അല്ലാതെ സൗദിയിലെത്തി മൂന്നാമത് ഡോസ് സൗദിയിൽ നിന്ന് സ്വീകരിക്കേണ്ട അവസ്ഥയാണ് വരാൻ പോകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa