Sunday, September 22, 2024
Saudi ArabiaTop Stories

ജിസാനിൽ ഹൂത്തി മിസൈൽ പതിച്ച് തീപ്പിടിത്തം

ജിസാനിലെ അഹദ് അൽ മസാരിഹ ഗവർണ്ണറേറ്റിനു നേരെ യമനിൽ നിന്ന് ഹൂത്തികളുടെ മിസൈലാക്രമണമുണ്ടായതായി ജിസാൻ സിവിൽ ഡിഫൻസ് വാക്താവ് അറിയിച്ചു.

അക്രമണത്തിൽ മൂന്ന് ഇൻഡസ്ട്രിയൽ വർക് ഷോപ്പുകളും മൂന്ന് കാറുകളും കത്തി നശിച്ചതായി സിവിൽ ഡിഫൻസ് വാക്താവ് മുഹമ്മദ് അൽ ഗാമിദി പറഞ്ഞു.

അതേ സമയം സൻആ എയർപോർട്ടിൽ ഇന്ന് സതേൺ പ്രവിശ്യ ലക്ഷ്യമാക്കി ഹൂത്തികളയച്ച ബോംബ് ഡ്രോൺ തകർത്തതായി സഖ്യ സേന അറിയിച്ചു.

കഴിഞ്ഞ ദിവസം ഹൂത്തികളുടെ കേന്ദ്രങ്ങളിൽ സഖ്യ സേന നടത്തിയ സൈനിക നീക്കത്തിൽ ഹൂത്തികൾ ബാലിസ്റ്റിക് മിസൈലുകൾ സൂക്ഷിച്ചിരുന്ന മല മടക്കുകളിലെ രണ്ട് ഗുഹകൾ തകർത്തിരുന്നു.

അതോടൊപ്പം സൗദിയിലേക്ക് ഡ്രോൺ ആക്രമണത്തിനു തെരഞ്ഞടുത്തിരുന്ന നാല് കേന്ദ്രങ്ങളും തകർത്തതായി സഖ്യ സേന പ്രസ്താവിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്