ജിദ്ദയിൽ പൂച്ചയെ രക്ഷിക്കാൻ സഹായം തേടിയ വ്യക്തിയെ ക്രൂരമായി അക്രമിച്ച് ബോധരഹിതനാക്കി കവർച്ച ചെയ്തു;വീഡിയോ കാണാം
ജിദ്ദ: ജാമിഅയിൽ രണ്ട് കവർച്ചക്കാർ ഒരു പൂച്ചയെ രക്ഷിക്കാൻ സഹായം തേടിയ വ്യക്തിയെ കൂരമായി അക്രമിച്ച് കൊള്ള നടത്തിയ സംഭവം പൊതു സമൂഹത്തിൽ ഞെട്ടലുണ്ടാക്കി.
ജാമിഅയിലെ അൽ ഖുർതുബി സൂപർമാർക്കറ്റിൻ്റെ പിറകിലായി അൽ റാജ്ഹി മസ്ജിദിനു മുംബിൽ വെച്ചായിരുന്നു സംഭവം.
പൂച്ചയെ രക്ഷപ്പെടുത്താനുള്ള തൻ്റെ ശ്രമം വിഫലമായപ്പോൾ അക്രമണത്തിനിരയായ വ്യക്തി സമീപത്തുള്ള രണ്ട് യുവാക്കളെ വിഷയം ബോധ്യപ്പെടുത്തി സഹായം തേടുകയായിരുന്നു.
എന്നാൽ അയാളുമായി സംസാരിക്കുന്നതിനിടെ യുവാക്കളിൽ ഒരാൾ അയാളുടെ കഴുത്തിൽ മുറുകെ പിടിക്കുകയും മർദ്ദിക്കുകയും രണ്ടാമത്തെയാൾ അയാളുടെ വിലപിടിപ്പുള്ള വസ്തുക്കൾ കവർച്ച ചെയ്യുകയും ചെയ്തു.
മർദ്ദനത്തിലും കഴുത്ത് ഞെരിച്ചതിനാലും അയാൾ ബോധ രഹിതനായി വീഴുകയും പ്രതികൾ അത് ഗൗനിക്കാതെ സ്ഥലം വിടുകയും ചെയ്യുകയായിരൂന്നു.
അക്രമികൾ നിയമ ലംഘകരായ ആഫ്രിക്കൻ വംശജരാണെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്.
അക്രമികൾ ഇരയെ ക്രൂരമായി മർദ്ദിക്കുന്നതും കൊള്ള ചെയ്യുന്നതും അയാൾ ബോധം കെട്ട് വീഴുന്നതുമെല്ലാം സിസിടിവിയിൽ പതിഞ്ഞിരുന്നു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
