Monday, November 25, 2024
Saudi ArabiaTop Stories

ഡകാർ റാലിയിൽ പങ്കെടുക്കാൻ രണ്ട് സൗദി വനിതകളും

ജിദ്ദ: സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ (SAMF) സൗദി വനിതാ ഡ്രൈവർമാരായ ദാനിയ അക്കീൽ, മശാഇൽ അൽ ഒബൈദാൻ എന്നിവർക്ക് സൗദി ഡാക്കാർ റാലി 2022 ൽ പങ്കെടുക്കുന്നതിന് ആവശ്യമായ ലൈസൻസുകൾ അനുവദിച്ചു,

ഇതോടെ ഡകാർ റേസിൽ പങ്കെടുക്കുന്ന ആദ്യത്തെ സൗദി വനിതകളായി മാറിയിരിക്കുകയാണ് ദാനിയ അക്കീലും മശാഇൽ അൽ ഒബൈദാനും.

2022 ജനുവരി 1 ന് ആരംഭിക്കാനിരിക്കുന്ന ഡക്കാർ റാലിയുടെ 44-ാമത് എഡിഷനിൽ രണ്ട് വനിതാ ഡ്രൈവർമാരും പങ്കെടുക്കും.

അതേ സമയം ഡാകാർ റാലിയിൽ പങ്കെടുക്കാനുള്ള വാഹനങ്ങൾ ജിദ്ദ തുറമുഖത്ത് എത്തിയ ചിത്രങ്ങൾ മീഡിയകൾ ഷെയർ ചെയ്തു.

രണ്ട് കപ്പലുകളിലായി 1100 വിവിധ വാഹനങ്ങളാണ് ഫ്രഞ്ച് തുറമുഖത്ത് നിന്ന് ജിദ്ദാ തുറമുഖത്ത് എത്തിയത്.

ജിദ്ദ തുറമുഖത്തെത്തിയ വാഹനങ്ങൾ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്