Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിൽ പരിശോധനകൾ ശക്തമായി തുടരുന്നു; 8000 ത്തോളം വിദേശികളെ നാടു കടത്തി

ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ രാജ്യത്തിൻ്റെ വിവിധ പ്രവിശ്യകളിൽ ശക്തമായി തുടരുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇഖാമ നിയമ ലംഘകരായ 7508 പേരും തൊഴിൽ നിയമ ലംഘകരായ 1850 പേരും അതിർത്തി നിയമ ലംഘകരായ 5730 പേരുമാണു കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ പിടിക്കപ്പെട്ടത്.

അനധികൃത വഴിയിലൂടെ സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച 454 പേരും പിടിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. അതിൽ 34 ശതമാനം യമനികളും 59 ശതമാനം എത്യോപ്യക്കാരും 7 ശതമാനം മറ്റു രാജ്യക്കാരുമാണ്.

അനധികൃത മാർഗങ്ങളിലൂടെ സൗദിക്ക് പുറത്തേക്ക് കടന്ന 21പേരും നിയമ ലംഘകർക്ക് അഭയം നൽകിയ 16 പേരും പിടിക്കപ്പെട്ടിടുണ്ട്. 7663 നിയമ ലംഘകരായ വിദേശികളെ നാടു കടത്തിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്