Wednesday, November 27, 2024
Saudi ArabiaTop Stories

സൗദിയിലെ 4 പ്രവിശ്യകൾ മൈനസ് ഡിഗ്രി താപനിലയിലേക്ക്; 7 പ്രവിശ്യകളിൽ പൊടിക്കാറ്റ്: തിങ്കൾ മുതൽ വ്യാഴം വരെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ വ്യക്തമാക്കി അധികൃതർ

ജിദ്ദ: അടുത്ത തിങ്കൾ മുതൽ വ്യാഴം വരെയുള്ള രാജ്യത്തിൻ്റെ വിവിധ പ്രവിശ്യകളിൽ അനുഭവപ്പെടാൻ പോകുന്ന കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ച് കേന്ദ്ര നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ചില പ്രവിശ്യകളിൽ താാപ നില മൈനസ് ഡിഗ്രിയിലേക്ക് നീങ്ങുംബോൾ ചില പ്രവിശ്യകളിൽ തണുപ്പിനു പുറമെ പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

തബൂക്ക്, അൽജൗഫ്, നോർത്തേൺ ബോഡർ, ഹായിൽ, ഖസീം, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് എന്നിവിടങ്ങളിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പൊടിക്കാറ്റ് അനുഭവപ്പെടും.

അതേ സമയം തബൂക്ക്, അൽജൗഫ്, നോർത്തേൺ ബോഡർ, ഹായിൽ എന്നീ പ്രവിശ്യകളിലെ ചില ഭാഗങ്ങളിൽ ചൊവ്വ മുതൽ വ്യാഴം വരെ താപ നില മൈനസ് ഡിഗ്രിയിലേക്ക് താഴുമെന്നും നിരീക്ഷണത്തിൽ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്