Saturday, November 23, 2024
Saudi ArabiaTop Stories

അബഹ എയർപോർട്ട് ലക്ഷ്യമാക്കി ഹൂത്തികൾ അയച്ച ഡ്രോണുകൾ തകർത്തു

അബഹ എയർപോർട്ട് ലക്ഷ്യമാക്കി ഹൂത്തികൾ യമനിൽ നിന്ന് അയച്ച ബോംബ് ഡ്രോണുകൾ സൗദി വ്യോമ പ്രതിരോധ സേന തകർത്തതായി സഖ്യ സേന അറിയിച്ചു.

ഞായറാഴ്ച പുലർച്ചെയായിരുന്നു അബഹ എയർപോർട്ടിലെത്തുന്ന യാത്രക്കാരെ ലക്ഷ്യമാക്കി ഹൂത്തികൾ ഡ്രോൺ ആക്രമണ ശ്രമം നടത്തിയതെന്ന് സഖ്യ സേന വാക്താവ് കേണൽ തുർക്കി അൽ മാലികി ആരോപിച്ചു.

സൻആ എയർപോർട്ടിൽ നിന്നായിരുന്നു ബോംബ് ഡ്രോൺ അയച്ചതെന്നും ഇപ്പോൾ അതിർത്തി കടന്നുള്ള അക്രമണത്തിനുള്ള കേന്ദ്രമായി എയർപോർട്ട് മാറിയിട്ടുണ്ടെന്നും തുർക്കി മാലികി പറഞ്ഞു.

നേരത്തെ ഖമീസ് മുഷൈത്ത് ലക്ഷ്യമാക്കി ഹൂത്തികൾ അയച്ച ബോംബ് ഡ്റോൺ സഖ്യ സേന തകർത്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്