സൗദികൾക്കിടയിലെ തൊഴിലില്ലായ്‌മ നിരക്കിൽ മാറ്റമില്ല
സൗദി അറേബ്യയിലെ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 2021 മൂന്നാം പാദത്തിൽ മാറ്റമില്ലാതെ 11.3 ശതമാനമായി നിലനിൽക്കുന്നു.
2021 രണ്ടാം പാദത്തിലും സൗദികൾക്കിടയിലെ തൊഴിലില്ലായ്‌മ നിരക്ക് 11.3 ശതമാനമായിരുന്നു. പുരുഷന്മാർക്കിടയിൽ തൊഴിലില്ലായ്‌മ നിരക്ക് 5.9 ശതമാനവും സ്ത്രീകൾക്കിടയിൽ 21.9 ശതമാനവുമാണ്.
അതേ സമയം 2020 മൂന്നാം പാദത്തെ അപേക്ഷിച്ച് 2021 മൂന്നാം പാദത്തിൽ തൊഴിലില്ലായ്‌മ നിരക്ക് 1.9 ശതമാനം കുറഞ്ഞിട്ടുണ്ട്.
2021 മൂന്നാം പാദത്തിൽ സൗദി പുരുഷന്മാരുടെ തൊഴിൽ വിപണിയിലെ സാന്നിദ്ധ്യത്തിൽ 0.7 ശതമാനം കുറവ് രേഖപ്പെടുത്തിയപ്പോൾ സ്ത്രീകളുടെ സാന്നിദ്ധ്യം 1.7 ശതമാനം വർദ്ധിച്ചിട്ടുണ്ട്.
രാജ്യത്തെ തൊഴിൽ വിപണിയിൽ സ്വകാര്യ മേഖലയിലെ വിദേശികളുടെ സാന്നിദ്ധ്യം 61.3 ശതമാനമാണെന്ന് ഡാറ്റകൾ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa