Sunday, September 22, 2024
Saudi ArabiaTop Stories

ശംരിയുടെ കാറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ടാം കക്ഷിക്കും വൻ സഹായം നൽകി അബ്ദുൽ അസീസ് രാജകുമാരൻ; ഇതെന്തൊരു മനുഷ്യനെന്ന് സോഷ്യൽ മീഡിയ

പ്രമുഖ സൗദി സ്നാപ് ചാറ്റ് സെൽബ്രിറ്റി മുഹമ്മദ് അൽ ശംരിയുടെ മരണത്തിനു കാരണമായ റഫ്ഹയിലുണ്ടായ കാറപകടത്തിലെ രണ്ടാം കക്ഷിയായ യൂസുഫ് അൽ അൻസിക്കും വൻ സഹായം നൽകി അബ്ദുൽ അസീസ് ബിൻ ഫഹദ് രാജകുമാരൻ.

യൂസുഫുൽ അൻസിക്ക് ഏറ്റവും പുതിയ നിസാൻ പാട്രോൾ ജീപും അദ്ദേഹത്തിൻ്റെ കടങ്ങൾ വീട്ടാനായി 3 ലക്ഷം റിയാലുമാണ് രാജകുമാരൻ നൽകിയിട്ടുള്ളത്.

അപകടത്തിൽ ശംരിയുടെ കാറുമായി കൂട്ടിയിടിച്ച യൂസുഫുൽ അൻസിയുടെ ലാൻഡ് ക്രൂയിസർ കാറും പാടെ തകർന്ന് പോയിരുന്നു.

യൂസുഫുൽ അൻസിയുടെ ഭാര്യക്കും മകൾക്കും പരിക്കേറ്റിട്ടുണ്ട്. അതിനിടെ യൂസുഫുൽ അൻസിയെ ശംരിയുടെ ബന്ധുക്കൾ ആശുപത്രിയിൽ സന്ദർശിച്ചു.

അപകടത്തിൽ മരിച്ച ശംരിയുടെ കുടുംബത്തിനു നേരത്തെ അബ്ദുൽ അസീസ് രാജകുമാരൻ 5 ലക്ഷം റിയാലും ശംരിയുടെ കടങ്ങൾ വീട്ടാനായി 20 ലക്ഷം റിയാലും നൽകിയത് ശ്രദ്ധേയമായിരുന്നു.

ഇപ്പോൾ അപകടത്തിലെ രണ്ടാം കക്ഷിയായ യൂസുഫുൽ അൻസിയുടെ കടം വീട്ടാനുള്ള പണവും തകർന്ന കാറിനു പകരമായി പുതിയ കാറും നൽകിയതോടെ രാജകുമാരൻ്റെ ഹൃദയ വിശാലതയെ പുകഴ്ത്താൻ വാക്കുകൾ കിട്ടാതെ വിഷമിക്കുകയാണ് സോഷ്യൽ മീഡിയ.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്