Monday, November 11, 2024
Saudi ArabiaTop Stories

സൗദിയിൽ 5 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിൻ നൽകൽ ആരംഭിച്ചു

റിയാദ്: സൗദിയിൽ അഞ്ച് വയസ്സ് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകൽ പ്രക്രിയ ആരോഗ്യ മന്ത്രാലയം ആരംഭിച്ചു.

ആദ്യമായി കൊറോണ വാക്സിൻ സ്വീകരിച്ച കുട്ടിയുടെ ചിത്രം സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി പോസ്റ്റ് ചെയ്തു.

കൊറോണ ബാധിച്ചാൽ ആരോഗ്യസ്ഥിതി കൂടുതൽ വഷളാകാൻ സാധ്യതയുള്ള കുട്ടികൾക്കായിരിക്കും ഇപ്പോൾ മുൻ ഗണന നൽകുക.

കുട്ടികളിലെത്തന്നെ ബാക്കിയുള്ള വിഭാഗങ്ങൾക്ക് വൈകാതെ അപോയിൻ്റ്മെൻ്റ് നൽകൽ ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കൊറോണയുടെയും അവയുടെ വക ഭേദങ്ങളുടെയും ഭീഷണിയിൽ നിന്ന് സുരക്ഷയൊരുക്കുന്നതിനായാണു ഇപ്പോൾ കുട്ടികൾക്ക് വാക്സിനേഷൻ ആരംഭിച്ചിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്