Sunday, September 22, 2024
Saudi ArabiaTop Stories

ജിദ്ദയിൽ അക്രമികൾ രണ്ട് കടകളിൽ കയറി തൊഴിലാളികളെ ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ചു; വീഡിയോ

ജിദ്ദയിലെ രണ്ട് കടകളിൽ കയറി തൊഴിലാളികളെ ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ചവരെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.

രണ്ട് സൗദി പൗരന്മാരും ഒരു ഛാഡ് വംശജനുമായിരുന്നു അക്രമി സംഘത്തിൽ ഉണ്ടായിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയ-സുരക്ഷാ വിഭാഗം അറിയിച്ചു.

പ്രതികളിൽ നിന്ന് ലഹരി വസ്തുക്കളും ആയുധങ്ങളും പണവുമെല്ലാം പിടികൂടിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

പ്രതികൾക്കെതിരെ പ്രാഥമിക നടപടികൾ സ്വീകരിക്കുകയും പബ്ളിക് പ്രോസിക്യൂഷനു കൈമാറുകയും ചെയ്തിട്ടുണ്ട്.

പ്രതികൾ കടകളിൽ കയറി കവർച്ച ചെയ്യുന്നതിൻ്റെയും അറസ്ത് ചെയ്തതിൻ്റെ ശേഷമുള്ള വീഡിയോയും അധികൃതർ പുറത്ത് വിട്ടു. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്