കുബ്ബൂസും സാമൂലിയും ലഭ്യമാക്കാതിരുന്നാലും നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചാലും പിഴ; സൗദിയിൽ ഒരു വ്യക്തിക്ക് ലഭ്യമാകേണ്ട, മന്ത്രാലയം ഉറപ്പ് നൽകുന്ന ചില അവകാശങ്ങൾ അറിയാം
സൗദി നഗര ഗ്രാാമകാര്യ മന്ത്രാലയം ഉറപ്പ് നൽകുന്ന പൊതു ജനങ്ങളുടെ ചില അവകാശങ്ങളെക്കുറിച്ചും സ്ഥാപനങ്ങൾ അവ ലംഘിക്കുന്നതിനെക്കുറിച്ചും സൗദി മാധ്യമങ്ങൾ ഓർമ്മപ്പെടുത്തി. സ്ഥാപനങ്ങൾ ചെയാൻ പാടില്ലാത്ത പ്രധാനപ്പെട്ട ചില നിയമ ലംഘനങ്ങൾ താഴെ കൊടുക്കുന്നു.
മൈദ സബ് സിഡിയിൽ ലഭിക്കുന്ന ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് ബേക്കറികളിൽ ഖുബ്ബൂസും (ഖുബ്സ്) സ്വാമൂലിയും ലഭ്യമാകാതിരിക്കുന്നത് നിയമ ലംഘനത്തിൽ പെടും.
പാർക്കിംഗ് സ്ഥലം അടക്കുകയോ പാർക്കിംഗ് കസ്റ്റമർക്ക് മാത്രം എന്ന ബോർഡ് സ്ഥാപിക്കുകയോ ചെയ്താലും നിയമ ലംഘനമാണ്.
പെട്രോൾ പംബുകളിലെ ടോയ് ലറ്റുകൾ വൃത്തിയുള്ളതായിരിക്കൽ കസ്റ്റമറുടെ അവകാശത്തിൽ പെട്ടതാണെന്നതിൽ പംബുടമകൾ ശുചിത്വം പാലിച്ചില്ലെങ്കിലും പെട്രോൾ പംബുകളിൽ വരുന്ന വാഹനങ്ങൾക്ക് സൗജന്യമായി ടയറുകളിൽ കാറ്റ് നിറക്കാനുള്ള സൗകര്യം ലഭ്യമാക്കാതിരുന്നാലും നിയമ ലംഘന പരിധിയിൽ പെടും.
ഷോപ്പിംഗ് കോപ്ളക്സുകളിലും ക്ളോസ്ഡ് ഡ് മാളുകളിലും കുട്ടികൾക്ക് ഹോസ്പിറ്റാലിറ്റി സെൻ്ററും മുലയൂട്ടാനുള്ള മുറിയും ലഭ്യമായിരിക്കൽ കസ്റ്റമറുടെ അവകാശമാണ്.
നിശ്ചിത വിലയേക്കാൾ അധികം വിലയിൽ സാധനം വിൽക്കലും വില രേഖപ്പെടുത്താതിരിക്കലും കടയുടമ സാധനം വിൽകാതിരിക്കലും ബിൽ നൽകാതിരിക്കലുമെല്ലാം നിയമ ലംഘനത്തിൽ പെടുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa