Sunday, September 22, 2024
Saudi ArabiaTop Stories

ഇനിയും ഇഖാമയും റി എൻട്രിയും പുതുക്കാത്തവരായി നിരവധി പ്രവാസികൾ; പ്രതീക്ഷ നൽകി ജവാസാത്തിൻ്റെ മറുപടി; പ്രവാസികൾക്ക് നിലവിലെ സാഹചര്യത്തിൽ ചെയ്യാൻ സാധിക്കുന്നത്

സൗദിക്ക് പുറത്തുള്ള, മടക്ക യാത്ര മുടങ്ങിയ പ്രവാസികളുടെ ഇഖാമയും റി എൻട്രിയും സൗജന്യമായി പുതുക്കുമെന്ന പ്രഖ്യാപനം വന്നിട്ട് ഒരു മാസത്തോളമായിട്ടും ഇനിയും നിരവധി പ്രവാസികളുടെ ഇഖാമയും റി എൻട്രിയും പുതുക്കി ലഭിച്ചിട്ടില്ല.

ജനുവരി 31 വരെ ഇഖാമ, റി എൻട്രി, വിസിറ്റ് വിസ എന്നിവ ഓട്ടോമാറ്റിക്കായി പുതുക്കുമെന്നാണു ജവാസാത്ത് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇത് വരെയായും പുതുക്കാത്തതിൽ ആശങ്ക പ്രകടിപ്പിച്ച് നിരവധി പ്രവാസികൾ അറേബ്യൻ മലയാളിയുമായി ബന്ധപ്പെടുന്നുണ്ട്.

ഇത് സംബന്ധിച്ച് അറേബ്യൻ മലയാളി നടത്തിയ അന്വേഷണത്തിൽ വരലിലെണ്ണാവുന്ന ആളുകൾക്ക് മാത്രമേ തുടക്കത്തിൽ ജനുവരി 31 വരെ പുതുക്കി ലഭിച്ചതായി അറിയാൻ സാധിച്ചിട്ടുള്ളു. മഹാ ഭൂരിപക്ഷം പേർക്കും ഇനിയും പുതുക്കി ലഭിച്ചിട്ടില്ല.

അതേ സമയം സൗദി ജവാസാത്തുമായി ഔദ്യോഗികമയി ബന്ധപ്പെട്ട് ജനുവരി 31 വരെ പുതുക്കില്ലേ എന്ന് ചോദിക്കുംബോൾ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കുന്നുണ്ട് എന്ന് തന്നെയാണു മറുപടി ലഭിക്കുന്നത്. ഇത് പ്രവാസികൾക്ക് പ്രതീക്ഷയും ആശ്വാസവും നൽകുന്നുണ്ട്.

എങ്കിലും നിരവധി പ്രവാസികൾ ദുബൈയിലും മറ്റും വിസിറ്റിൽ പോയി 14 ദിവസം താമസിച്ച് അതിനിടയിൽ പുതുക്കുമെന്ന പ്രതീക്ഷയിൽ കഴിയുന്നുണ്ട്. പലരുടെയും വിസിറ്റ് വിസാ കാലാവധി തീരാനായിട്ടും ഉണ്ട്. ഇത്തരത്തിൽ ഉള്ളവർ കഫീൽ സഹകരിക്കുന്നുണ്ടെങ്കിൽ കൂടുതൽ കാത്ത് നിൽക്കാതെ കഫീലുമായി ബന്ധപ്പെട്ട് അബ്ഷിർ വഴി പുതുക്കാൻ ആവശ്യപ്പെടുന്നതാകും നല്ലത്. അല്ലെങ്കിൽ ദുബൈയിലുള്ള താമസച്ചെലവ് താരതമ്യപ്പെടുത്തുംബോൾ ഇനിയും കാത്തിരിക്കുന്നത് അബദ്ധമാകും. അതേ സമയം കഫീൽ സഹകരിക്കുന്നില്ലെങ്കിൽ ഓട്ടോമാറ്റിക് ആയി പുതുക്കുന്നത് വരെ ദുബൈയിൽ തന്നെ കഴിയുകയായിരിക്കും നല്ലത്. നാട്ടിലേക്ക് തിരികെ വന്നാൽ അത് വലിയ നഷ്ടമാകാനും സാധ്യതയുണ്ട്.

ഇതേ രീതിയിൽ പെട്ടെന്ന് മടങ്ങേണ്ട ആവശ്യമുള്ളവർ നാട്ടിൽ നിന്ന് കഫീലുമായി ബന്ധപ്പെട്ട് അബ്ഷിർ വഴിയോ മറ്റോ ഇഖാമയും റി എൻട്രിയും പുതുക്കാൻ ആവശ്യപ്പെടുന്നത് കൊണ്ട് നഷ്ടം വരാനില്ല. കഫീൽ സഹകരിക്കുന്നില്ലെങ്കിൽ ഓട്ടോമാറ്റിക്കായി പുതുക്കുന്നത് വരെ കാത്തിരിക്കുക തന്നെ മാർഗമുള്ളൂ താനും.

ഏതായാലും ജനുവരി 31 നു ഇനിയും ഒരു മാസത്തിലധികം സമയമുള്ളതിനാലും പുതുക്കുമെന്ന് ജവാസാത്ത് മറുപടി നൽകുന്നതിനാലും ഓട്ടോമാറ്റിക്കായി പുതുക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണു ഭൂരിപക്ഷം പ്രവാസികളുമുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്