Saturday, September 21, 2024
Saudi ArabiaTop Stories

ഹൂത്തി പ്രൊജക്റ്റൈൽ ആക്രമണം; ജിസാനിൽ രണ്ട് പേർ കൊല്ലപ്പെട്ടു

ജിസാനിലെ സാംതക്ക് നേരെയുണ്ടായ ഹൂത്തി പ്രൊജ്കറ്റൈൽ ആക്രമണത്തിൽ  രണ്ട് പേര് കൊല്ലപ്പെട്ടു. ഒരു സൗദി പൗരനും യമനി പൗരനുമാണ് കൊല്ലപ്പെട്ടത്.

ആറ് സൗദികൾക്കും ഒരു ബംഗ്ലാദേശിക്കും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.

സാംതയിലെ മെയിൻ റോഡിലെ ഒരു വാണിജ്യ സ്ഥാപനത്തിനു മുകളിൽ പ്രൊജക്റ്റൈൽ പതിക്കുകയായിരുന്നു.

അക്രമണത്തിൽ രണ്ട് ഷോപ്പുകൾക്കും 12 വാഹനങ്ങൾക്കും കേട് പാടുകൾ സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം തന്നെ നജ്രാനിലെ അതിർത്തി ഗ്രാമത്തിനു നേരെയും ഹൂത്തികൾ പ്രൊജക്റ്റൈൽ ആക്രമണം നടത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്