സൗദിയിൽ ആക്റ്റീവ് കൊറോണ കേസുകൾ കുത്തനെ ഉയർന്നു; ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ജിദ്ദ: സൗദിയിൽ പുതുതായി 325 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അതേ സമയം 117 പേർ കൂടി സുഖം പ്രാപിക്കുകയും ചെയ്തു.
പ്രതി ദിന കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ 1900 ത്തിനു താഴെയെത്തിയിരുന്ന ആക്റ്റീവ് കേസുകൾ കുറഞ്ഞ ദിവസം കൊണ്ട് 2792 ആയി ഉയർന്നിട്ടുണ്ട്.
അതേ സമയം നിലവിൽ ഗുരുതരാവസ്ഥയിൽ 32 പേർ മാത്രമമാണുള്ളതെന്നതും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു കൊറോണ മരണം മാത്രമാണു റിപ്പോർട്ട് ചെയ്തത് എന്നതും ആശ്വാസം പകരുന്നുണ്ട്.
അതോടൊപ്പം ബൂസ്റ്റർ ഡോസുകൾ സ്വീകരിച്ചവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്താലയാ ഡാറ്റ വ്യക്തമാക്കുന്നു. 13,72,221 പേരാണ് ഇതിനകം ബൂസ്റ്റർ ഡോസ് സ്വീകരിച്ചത്.
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപ്പിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa