സൗദിയിൽ ബെൽറ്റ് ബോംബ് സ്ഫോടനത്തിന് ശ്രമിച്ച ഐ എസ് ഭീകരനെ വധശിക്ഷക്ക് വിധേയനാക്കി
റിയാദ്: ബെൽറ്റ് ബോംബ് സ്ഫോടനത്തിന് ശ്രമിച്ച ഐ എസ് ഭീകരനെ റിയാദിൽ വധ ശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
യമൻ പൗരനായ മുഹമ്മദ് അബ്ദുല്ല അഹ്മദ് അൽ സദ്ദാമിനെയാണ് ആൾക്കൂട്ടത്തിനിടയിൽ ബെൽറ്റ് ബോംബ് സ്ഫോടനം നടത്താൻ ശ്രമിച്ച കുറ്റത്തിന് വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി ഐ എസ് ആശയങ്ങളോടുള്ള കൂറ് പ്രകടിപ്പിക്കുകയും ഐ എസ് നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം സ്ഫോടനം നടത്താനുദ്ദേശിച്ച സ്ഥലത്തിന്റെ ചിത്രം പകർത്തുകയും ബെൽറ്റ് ബോംബ് ധരിച്ച് സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു.
സ്ഫോടനം നടത്താനുള്ള ശ്രമത്തിനിടെ ഭീകരൻ സൗദി സുരക്ഷാ വിഭാഗത്തിന്റെ പിടിയിലാകുകയും അന്വേഷണത്തിൽ പ്രതി കുറ്റക്കാരനെന്ന് തെളിയുകയും ചെയ്തു.
പ്രതിക്കെതിരെയുള്ള കുറ്റം കോടതികൾ സ്ഥിരീകരിക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്തതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും റിയാദിൽ വെച്ച് ഇന്ന് വധശിക്ഷ നടപ്പാക്കുകയും ചെയ്തതായി മന്ത്രാലയം പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa