റിയാദിൽ 900 ലധികം കുട്ടികൾക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ; ജാഗ്രതാ നിർദ്ദേശം
റിയാദ്: ശ്വാസ കോശ സംബന്ധമായ കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് കിംഗ് സൗദ് മെഡിക്കൽ സിറ്റി റിയാദിലെ ജനങ്ങളോട് ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്തു.
കഴിഞ്ഞയാഴ്ച ശ്വാസകോശ സംബന്ധമായി നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നായിരുന്നു മെഡിക്കൽ സിറ്റി ജാഗ്രതാ നിർദ്ദേശം നൽകിയത്.
റിയാദിലെ ശീതകാലാവസ്ഥയെത്തുടർന്ന് കഴിഞ്ഞയാഴ്ച മാത്രം 900 ത്തിലധികം ശ്വാസകോശ സംബന്ധമായ കേസുകൾ പീഡിയാട്രിക് എമർജൻസി ഡിപ്പാർട്ട്മെൻ്റ് കൈകാര്യം ചെയ്തിട്ടുണ്ട്.
കുട്ടികളുടെ ആരോഗ്യ സ്ഥിതി വഷളാകാതിരിക്കുന്നതിനായി നൽകപ്പെടുന്ന മെഡിക്കൽ നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa