ഒമാനിൽ വ്യവസായ, ട്രാവൽ & ടൂറിസം മേഖലകളിൽ സ്വദേശിവത്ക്കരണ തോത് വർധിപ്പിക്കും
മസ്ക്കറ്റ്: ട്രാവൽ &ടൂറിസം, വ്യവസായ മേഖലകളിലെ സ്വദേശിവത്ക്കരണ തോത് വർധിപ്പിക്കാൻ അധികൃതരുടെ നീക്കം.
വ്യവസായ മേഖലകളിലും ട്രാവൽ & ടൂറിസം മേഖലകളിലും സ്വദേശിവത്ക്കരണത്തിൽ ഈ വർഷം ഒരു ശതമാനത്തിൻ്റെ വർധനവാണുണ്ടാകുക. അടുത്ത വർഷവും ഒരു ശതമാനം വർധിപ്പിക്കും.
അതേ സമയം ചരക്ക് ഗതാഗത മേഖലയിൽ നിലവിലുള്ള അനുപാതം സ്വദേശിവത്ക്കരണം തന്നെ തുടരും. എന്നാൽ അടുത്ത വർഷം 2 ശതമാനം വർധനവ് ഈ മേഖലയിൽ ഉണ്ടാാകും.
ഒമാനിൽ സ്വദേശിവത്ക്കരണം കർശനമായി നടപ്പാക്കുന്നതിൻ്റെ ഭാഗമായി നിരവധി പദ്ധതികളാണു അധികൃതർ അടുത്തിടെയായി ചെയ്ത് കൊണ്ടിരിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa