മഞ്ഞ്, മഴ, വെള്ളപ്പാച്ചിൽ, സൗദിയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കാലാവസ്ഥകൾ; മഞ്ഞിൽ നൃത്തം ചെയ്ത് സൗദികൾ; വീഡിയോ കാണാം
സൗദിയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ മണിക്കൂറുകളിൽ വ്യത്യസ്ത തരത്തിലുള്ള കാലാവസ്ഥകളാണു അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്.
വിവിധ പ്രവിശ്യകളിൽ മഞ്ഞ് വീഴ്ചയും മഴയും കാറ്റും വെള്ളപ്പൊക്കവും വെള്ളപ്പാച്ചിലുമടക്കമുള്ള കാലാവസ്ഥകൾ തുടർന്ന് കൊണ്ടിരിക്കുന്നു.
അതിൽ ഏറ്റവും ശ്രദ്ധ നേടിയതും സോഷ്യൽ മീഡിയകളിൽ ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെട്ടതും തബൂക്കിലെ ജബലുലോസിലെ അതി ശക്തമായ മഞ്ഞ് വീഴ്ചയായിരുന്നു.
യൂറോപ്യൻ രാജ്യങ്ങളെ അനുസ്‌മരിപ്പിക്കും പ്രകാരമുള്ള മഞ്ഞ് വീഴ്ച ആസ്വദിക്കാൻ സ്വദേശികളും വിദേശികളും ജബലുലോസിൽ എത്തിയിരുന്നു.
പലരും പല തരത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെട്ട് മഞ്ഞ് വീഴ്ചയെ ആസ്വദിച്ചപ്പോൾ ഒരു സംഘം സൗദികൾ അവരുടെ പ്രാദേശിക നൃത്തം ചെയ്ത് കൊണ്ട് മഞ്ഞ് വീഴ്ച ആഘോഷിക്കുകയുണ്ടായി.
മഞ്ഞ് വീഴ്ച് നാടോടി നൃത്തം ചെയ്ത് കൊണ്ട് സൗദികൾ ആഘോഷിക്കുന്ന രംഗം ഇതിനകം സോഷ്യൽ മീഡിയകളിൽ വൈറലാകുകയും ചെയ്തിട്ടുണ്ട്. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa