Friday, September 27, 2024
Saudi ArabiaTop Stories

സൗദിയിൽ കാർ വെള്ളപ്പാച്ചിലിൽ പെട്ട് പിതാവും മകളും മരിച്ചു;അപകടത്തിൽ പെട്ട കാർ ഒഴുകിപ്പോകുന്ന ദൃശ്യം മീഡിയകൾ പ്രസിദ്ധീകരിച്ചു

സൗദിയിലെ അസീറിലെ ബൽഖർൻ ഗവർണ്ണറേറ്റിലുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിൽ പെട്ട് പിതാവും മകളും മരിച്ചു.

ഇവർക്കൊപ്പം മറ്റൊരു മകളെയും കാണാതായിട്ടുണ്ട്. കാണാതായെ പെൺകുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു.

അപകടത്തിൽ പെട്ടവർ സഞ്ചരിച്ച വാഹനം വെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു. ഷവാസ് താഴ്വരയിൽ വെച്ചായിരുന്നു ഇവരുടെ വാഹനം ഒഴുക്കിൽ പെട്ടത്.

കുട്ടികൾ മദ്രസയിൽ നിന്ന് മടങ്ങിയെത്തിയതിനു ശേഷം ഞായറാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം സംഭവിച്ചത്.

അപകടത്തിൽ പെട്ട കാർ ഒഴുകിപ്പോകുന്ന ദൃശ്യം സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്