കൊറോണ വകഭേദങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന സ്പെഷ്യലിസ്റ്റുകൾ ഉൾപ്പടെയുള്ളവരുടെ സമീപനത്തോട് പ്രതികരിച്ച് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ്
കൊറോണയുടെ വിവിധ വക ഭേദങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകുന്ന സ്പെഷ്യലിസ്റ്റുകൾ ഉൾപ്പടെയുള്ളവരുടെ സമീപനത്തോട് പ്രതികരിച്ച് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി.
കൊറോണ വക ഭേദങ്ങൾ ഇടക്കിടെ പ്രത്യക്ഷപ്പെടുന്നത് അവയുടെ തീവ്രതയും അപകടവും കുറക്കുന്നുവെന്ന തരത്തിലായിരുന്നു വ്യാപകമായി പ്രചരിച്ചിരുന്നത്.
എന്നാൽ ഈ വിവരം തെറ്റാണെന്ന് അബ്ദുൽ ആലി വ്യക്തമാക്കി. വൈറസ് വക ഭേദങ്ങൾക്ക് വ്യത്യസ്ത പാറ്റേണുകളും സ്വഭാവങ്ങളുമാണൂള്ളത്.
ചിലത് അതി വേഗത്തിൽ വ്യാപിക്കും, ചിലപ്പോൾ മുൻപുള്ള വകഭേദങ്ങളെക്കാൾ ലക്ഷണത്തിലും ഗുരുതരമായി ബാധിക്കുന്നതിലും തീവ്രവുമായേക്കാം.
പ്രതിരോധ മുൻ കരുതലുകൾ പാലിക്കുന്നതോടൊപ്പം വൈറസിനെതിരെയുള്ള വാക്സിനുകൾ സ്വീകരിക്കൽ നിർബന്ധമാണെന്നും ഡോ: അബ്ദുൽ ആലി പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa