Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിൽ 15,000 കടന്ന് കൊറോണ ആക്റ്റീവ് കേസുകൾ

സൗദിയിലെ പ്രതിദിന കൊറോണ കേസുകളും ആക്റ്റീവ് കേസുകളും ക്രിട്ടിക്കൽ കേസുകളും ഇന്നും ഉയർന്നു.

പുതുതായി 3168 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതേ സമയം 608 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം 109 പേരായിരുന്നു ഗുരുതരാവസ്ഥയിലായിരുന്നതെങ്കിൽ ഇന്ന് ഗുരുതരാവസ്ഥയിലായവരുടെ എണ്ണം 117 ആയാണ് വർദ്ധിച്ചിട്ടുള്ളത്.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 15,601 ആയി ഉയർന്നിട്ടുണ്ട്.

അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 കൊറോണ മരണമാണ് സൗദിയിൽ റിപ്പോർട്ട് ചെയ്തത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്