അബഹയിൽ സൗദി പൗരനെ വധ ശിക്ഷക്ക് വിധേയനാക്കി
അബഹ: കൊലപാതകക്കേസിൽ പ്രതിയായ സൗദി പൗരനെ വ്യാഴാഴ്ച അബഹയിൽ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റബീഉ ബിൻ ഹുസൈൻ ഖഹ്താനി എന്ന സൗദി പൗരനെ വധിച്ചതിന് ഫർഹാൻ ബിൻ മസ്ഊദ് ഖഹ്താനി എന്ന സൗദി പൗരനെയാണു വധ ശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി ഇരക്ക് നേരെ നിരവധി തവണ നിറയൊഴിക്കുകയും അത് മരണ കാരണമാകുകയും ചെയ്യുകയായിരുന്നു.
പ്രതിയെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തുകയും വിചാരണക്കൊടുവിൽ ക്രിമിനൽ കോർട്ട് വധ ശിക്ഷ വിധിക്കുക്കയും ചെയ്തു.
ക്രിമിനൽ കോർട്ടിൻ്റെ വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും പിന്താങ്ങിയതോടെ ശിക്ഷ നടപ്പാക്കാാൻ റോയൽ കോർട്ട് ഉത്തരവിടുകയും പ്രതിയുടെ വധ ശിക്ഷ വ്യാഴാഴ്ച നടപ്പാക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa