സൂര്യൻ ഭൂമിക്ക് അടുത്തായിട്ടും ഈ സമയത്ത് എന്ത് കൊണ്ട് വലിയ തണുപ്പ് അനുഭവപ്പെടുന്നു? സൗദി ജ്യോതി ശാസ്ത്ര വിദഗ്ധൻ വിശദീകരിക്കുന്നു
വർഷത്തിൽ ഈ സമയത്ത് സൂര്യൻ ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്നുണ്ടെങ്കിലും ഈ ദിവസങ്ങളിൽ നമുക്ക് വലിയ തണുപ്പ് അനുഭവപ്പെടുന്നതിന്റെ കാരണം സൗദി ജ്യോതിശാസ്ത്ര വിദഗ്ധൻ ഡോ. ഖാലിദ് അൽ-സആഖ് വിശദീകരിച്ചു.
എല്ലാ വർഷവും ഭൂമി ഒരു ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റുന്നു. അതിനാൽ അവ തമ്മിലുള്ള ദൂരം കൂടുകയും കുറയുകയും ചെയ്യുന്നു,
വേനൽക്കാലത്ത് ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം വർദ്ധിക്കുകയും ശൈത്യകാലത്ത് ദൂരം കുറയുകയും ചെയ്യും.
ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരവും സാമീപ്യവും ചൂടിലും തണുപ്പിലും ബാധകമാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൂടിനെയും തണുപ്പിനെയും നിയന്ത്രിക്കുന്നത് സൂര്യരശ്മി പതിക്കുന്ന ആംഗിൾ ആണ്. തണുപ്പ് കാലത്ത് രശ്മികൾ ചരിഞ്ഞും വേനൽക്കാലത്ത് ലംബമായിട്ടുമായിരിക്കും പതിക്കുക.
ചെരിഞ്ഞ് പതിക്കുന്ന രശ്മികൾ ചൂട് ചിതറുകയാണെങ്കിൽ ലംബമായി പതിക്കുന്ന രശ്മികൾ ചൂട് ഒരുമിച്ച് കൂട്ടുന്നത് താപ നില വർദ്ധിപ്പിക്കുമെന്നും സ ആഖ് വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa