സൗദിയിലെ 9 പ്രവിശ്യകളിൽ ശക്തമായ മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത
ജിദ്ദ: അടുത്തയാഴ്ച രാജ്യത്തിൻ്റെ വിവിധ പ്രവിശ്യകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.
തബൂക്ക്, അൽജൗഫ്, നോർത്തേൺ ബോഡർ പ്രദേശങ്ങളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ ഇടത്തരവും ശക്തവുമായ മഴ ലഭിക്കും.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഹായിൽ, ഖസീം, റിയാദ്, ഷർഖിയ, മദീന, അൽബാഹ എന്നീ പ്രവിശ്യകളിലേക്കും മഴയുടെ സാന്നിദ്ധ്യം വ്യപിക്കും.
അതി ശക്തമായ മഴ പ്രസ്തുത പ്രവിശ്യകളിൽ വിവിധ സ്ഥലങ്ങളിൽ വെള്ളപ്പൊക്കത്തിനു കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
മേൽ പരാമർശിക്കപ്പെട്ട പ്രവിശ്യകളിൽ അടുത്ത വാരം ബുധനാഴ്ച വൈകുന്നേരം മുതൽ വാരാന്ത്യം വരെ മഴ അനുഭവപ്പെടുമെന്നും നിരീക്ഷണത്തിൽ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa