സൗദിയിൽ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘന പരിശോധനകൾ ശക്തമായി തുടരുന്നു; കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകൾ പുറത്ത് വിട്ട് ആഭ്യന്തര മന്ത്രാലയം
റിയാദ്: കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ രാജ്യത്ത് പിടിയിലായ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരുടെ കണക്കുകൾ സൗദി ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടു.
13,709 നിയമ ലംഘകരാണു പിടിക്കപ്പെട്ടത്. അതിൽ 7118 ഇഖാമ നിയം ലംഘകരും 5015 അതിർത്തി നിയമ ലംഘകരും, 1576 തൊഴിൽ നിയമ ലംഘകരും ഉൾപ്പെടുന്നു.
അനധികൃത മാർഗങ്ങളിലൂടെ സൗദിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 365 പേരെയും പിടികൂടിയിട്ടുണ്ട്. അതിൽ 45 ശതമാനം യമനികളും 53 ശതമാനം എത്യോപ്യക്കാരും 2 ശതമാനം മറ്റു രാജ്യക്കാരുമാണ്.
നിയമ വിരുദ്ധമായി സൗദിയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ച 75 പേരെയും നിയമ ലംഘകരെ വിവിധ രീതികളിൽ സഹായിച്ച 7 പേരെയും പിടികൂടി.
7177 വിദേശികളെ നാടു കടത്തിയതായും ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രതിവാര നിയമ ലംഘന പരിശോധനാ റിപ്പോർട്ട് വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa