Sunday, September 22, 2024
Saudi ArabiaTop Stories

സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; കരിപ്പൂരിൽ നിന്നും എയർ ബബിൾ സർവീസിനു അനുമതിയായി; നാളെ പുലർച്ചെ മുതൽ വിമാനങ്ങൾ: വിശദാംശങ്ങൾ അറിയാം

എയർ ബബിൾ കരാർ പ്രകാരം കൊച്ചിയിൽ നിന്ന് വിമാന സർവീസുകൾ ആരംഭിച്ചുവെങ്കിലും കരിപ്പൂരിൽ നിന്നും സർവീസിനു സംസ്ഥാന സർക്കാരിൻ്റെ അനുമതി ലഭിക്കാത്തതിനാൽ ഉടലെടുത്ത അനിശ്ചിതത്വത്തിനു വിരാമം.

നാളെ പുലർച്ചെ മുതൽ കരിപ്പൂർ ഡെസ്റ്റിനേഷൻ ആക്കിക്കൊണ്ടുള്ള സൗദിയിൽ നിന്നുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

ദമാം-ഇൻഡിഗോ സർവീസ് നാളെ പുലർച്ചെ (ചൊവ്വ) മുതൽ ആരംഭിക്കും. പുലർച്ചെ 12.30 നു ശേഷം ദമാമിൽ നിന്ന് പുറപ്പെട്ട് കരിപ്പൂരിലെത്തുന്ന വിമാനം രാവിലെ 7.30 നു ശേഷം കരിപ്പൂരിൽ നിന്ന് ദമാമിലേക്കും തിരികെ പറക്കും.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും ദമാം കരിപ്പൂർ സർവീസ്. 636 റിയാൽ മുതൽ ടിക്കറ്റ് നിരക്ക് ആരംഭിക്കും.

ഇൻഡിഗോയുടെ കോഴിക്കോട്-ജിദ്ദ സർവീസ് 12 ആം തീയതിയും ആരംഭിക്കും. രാത്രി 9.30 നു പുറപ്പെടുന്ന വിമാനം ജിദ്ദയിൽ നിന്ന് 13 ആം തീയതി പുലർച്ചെ 2 മണിക്ക് ശേഷം തിരികെ കരിപ്പൂരിലേക്ക് പറക്കും.

ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായിരിക്കും കരിപ്പൂർ-ജിദ്ദ സെക്ടറിലേക്കുള്ള ഇൻഡിഗോയുടെ സർവീസ്. 806 റിയാൽ മുതൽ ടിക്കറ്റ് നിരക്ക് ആരംഭിക്കും.

ക്വാറൻ്റീൻ സൗകര്യമടക്കമുള്ള സർവീസുകൾ ജനുവരി 20 മുതൽ ആരംഭിക്കുമെന്ന് ഇൻഡിഗോ അധികൃതർ അറിയിക്കുന്നു.

ദമാം-കോഴിക്കോട് സെക്ടറിൽ സർവീസ് നടത്തുന്ന ഗോ ഫസ്റ്റ് എയർലൈൻ 12 ആം തീയതി മുതൽ സർവീസ് ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അതോടൊപ്പം സർവീസ് നടത്തുന്ന മറ്റൊരു എയർലൈൻ കംബനിയായ ഫ്ളൈനാസിൻ്റെ ഷെഡ്യൂൾ ഇനി വരാനിരിക്കുന്നതേ ഉള്ളൂ.

കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതോടെ ഇന്ത്യയിൽ നിന്നും സൗദിയിലേക്കുള്ള ടിക്കറ്റ് നിരക്കുകളും ക്വാറൻ്റീൻ നിരക്കുകളും കുറയുമെന്ന പ്രതീക്ഷയിലാണു പ്രവാസികൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്